പിണറായി ‘ഡാഷ്’ എന്നു വിളിച്ചു; തെരുവു ഗുണ്ടയെന്ന് സുധാകരന്റെ മറുപടി

0

കോണ്‍ഗ്രസുകാരെ ‘ഡാഷ്’ എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ സുധാകരന്‍ രംഗത്ത്. ‘പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ ‘ എന്ന് കെ സുധാകരന്‍ കണ്ണൂരില്‍ വ്യക്തമാക്കി. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നതെന്നും ഒരു മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസുകാരെ പരിഹസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഡാഷ്’ എന്ന പ്രയോഗം നടത്തിയത് . ‘കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നത്. എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ല .

ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ … പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതി’ എന്ന് പിണറായി വിജയന്‍ പറഞ്ഞ പരാമര്‍ശനത്തിനാണ് മറുപടിയുമായി കെ സുധകരാണ് രംഗത്തുവന്നത്.

- Advertisement -