ഹെലികോപ്ടര്‍ ചതിച്ചു; സുരേഷ് ഗോപിയ്ക്ക് വോട്ട് ചെയ്യാനായില്ല

0


എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്കും വോട്ട് ചെയ്യാന്‍ സാധിച്ചില്ല. തിരുവനന്തപുരം ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്. തൃശൂരിലെ പോളിങ് വിലയിരുത്തിയശേഷം വ്യോമമാര്‍ഗം തിരുവനന്തപുരത്തെത്തി വോട്ടു ചെയ്യാമെന്നായിരുന്നു പദ്ധതി. എന്നാല്‍ വൈകുന്നേരത്തിനു മുമ്പ് തിരുവനന്തപുരത്തെത്തുന്ന വിധം കൊച്ചിയില്‍ നിന്നും വിമാനസര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഹെലികോപ്ടറില്‍ പോകാമെന്ന് തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ബി.ജെ.പി ഉപയോഗിച്ച ഹെലികോപ്ടറില്‍ പോകാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ ഹെലികോപ്ടര്‍ വോട്ടിങ് ദിവസം ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
കല്ല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്നായിരുന്നു അവസാനതീരുമാനം. എന്നാല്‍ കോപ്ടര്‍ എത്തിയപ്പോഴും വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു.ഒടുവില്‍ പോളിങ് സമയം കഴിയുമെന്നതിനാല്‍ വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

- Advertisement -