അങ്ങനെ അങ്ങ് എടുക്കാന്‍ തൃശ്ശൂരു നിന്നു തരില്ല; സുരേഷ് ഗോപിയെ ട്രോളി ടി.എന്‍ പ്രതാപന്‍

0

ആദ്യാവസാനം ലീഡ് നിലനിര്‍ത്തിയാണ് ടിഎന്‍ പ്രതാപന്‍ തൃശൂരില്‍ വിജയം ഉറപ്പിക്കുന്നത്. ചലചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുട സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ശക്തി കേന്ദ്രങ്ങളില്‍ പോലും ആധിപത്യം ഉറപ്പിക്കാന്‍ സുരേഷ് ഗോപിക്കായില്ല.
പ്രചാരണ വേളയില്‍ തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചാരം നേടിയിരുന്നു. ജയം ഉറപ്പിച്ച ശേഷം സുരേഷ് ഗോപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും ടിഎന്‍ പ്രതാപന്‍ മറന്നില്ല. അങ്ങനെ തൃശൂര്‍ തൃശൂര്‍കാര്‍ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ലെന്നായിരുന്നു ടിഎന്‍ പ്രതാപന്റെ മറുപടി.

- Advertisement -