ശ്രീഹരിക്കോട്ട ബഹിരാകാശ നിലയത്തിന് ഭീകരാക്രമണ ഭീഷണി

0

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഭീകരാക്രമണ ഭീഷണി മുന്നറിയിപ്പ് നല്‍കിയത്.

കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ തീരദേശ സേന, മറൈന്‍ പോലീസ്, സിഐഎസ്‌എഫ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തു. മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.

കൂടാതെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വനപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

- Advertisement -