അത് സത്യമല്ല; ആ വാര്‍ത്ത ആരോ വെറുതേ ഉണ്ടാക്കിയതാണ്‌; ശ്യാമപ്രസാദ്

0

എം.ജി ശ്രീകുമാറിനെ നായകനാക്കി ശ്യാമപ്രസാദ് പുതിയ ചിത്രമൊരുക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂെ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് ശ്യാമപ്രസാദ് തന്നെ നേരിട്ടെത്തി വെളിപ്പെടുത്തി. 60 കഴിഞ്ഞ ഒരു ഗായകന്റെ കഥയാണ് താന്‍ പറയുന്നതെന്നും അതില്‍ എം ജി ശ്രീകുമാറാണ് നായകനെന്നുമുള്ള തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
പാട്ടിനൊപ്പം എം.ജി ശ്രീകുമാര്‍ അഭിനയത്തിലേക്കും കടന്നിട്ടുള്ളതിനാല്‍ വാര്‍ത്ത വളരെപ്പെട്ടെന്നു തന്നെ പടര്‍ന്നു. ചിത്രത്തിന്റെ കഥയുള്‍പ്പടെയായിരുന്നു ഇതില്‍ ചില റിപ്പോര്‍ട്ടുകള്‍

”വാര്‍ത്ത കണ്ട് ഞാനും അതിശയിച്ചു. സിനിമ പ്രഖ്യാപിക്കപ്പെട്ടു എന്ന തരത്തിലാണ് പല റിപ്പോര്‍ട്ടുകളും. പക്ഷേ, സത്യം അതല്ല. ഒരു സൗഹൃദ സദസ്സില്‍ വച്ച്, ഇങ്ങനെ ഒരു ആശയം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. പക്ഷേ, അതൊരു സിനിമയുടെ രൂപത്തിലേക്കെത്തിയിട്ടില്ല. പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല”. ശ്യാമപ്രസാദ് പറയുന്നു.ആരൊക്കെയോ വെറുതേ ഉണ്ടാക്കിയ ഒരു വാര്‍ത്തയാണിത്. ഞാന്‍ ഇങ്ങനെ ഒരു സിനിമയെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. ശ്യാമ പ്രസാദ് ഒരു ആശയം പറഞ്ഞു. അത്രേയുള്ളൂ. മറ്റൊന്നും സംഭവിച്ചിട്ടില്ല”. അദ്ദേഹം വ്യക്തമാക്കുന്നു


അതേ സമയം, സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ എന്ന ചിത്രത്തില്‍ എം.ജി ശ്രീകുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു ചെറിയ വേഷത്തിനു വേണ്ടിയാണ് എം.ജി ശ്രീകുമാറിനെ ചിത്രത്തിലേക്കു ക്ഷണിച്ചതെങ്കിലും പിന്നീട് ആ കഥാപാത്രം വലുതാകുകയായിരുന്നു.

- Advertisement -