ഈ ശീലങ്ങള്‍ നിങ്ങളെ കടക്കെണിയിലാക്കും…

0

സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ വരവു ചിലവു കണക്കുകള്‍ തമ്മില്‍ യോജിക്കാനാകാത്ത അവസ്തയിലാണ് പലരുടേയും കാര്യം. ചില ശീലങ്ങള്‍ നമ്മുടെ സാമ്പത്തിക ഗതിയെ വളരെ മോശമായി ബാധിക്കും.

മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് കരുതിയെടുക്കുന്ന തീരുമാനങ്ങള്‍ ജീവിതത്തില്‍ നിന്ന് അകറ്റുക. സമൂഹത്തിന്റെ അഭിപ്രായത്തിന് വേണ്ടി ജീവിക്കുന്നത് എപ്പോഴും ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കും. ജീവിതത്തിലെ ഓരോ തീരുമാനം എടുക്കുമ്പോഴും ഇത് എനിക്ക് ആവശ്യമാണോ എന്നായിരിക്കില്ല അവര്‍ ആദ്യം ചിന്തിക്കുന്നത്. പകരം സമൂഹം എന്ത് ചിന്തിക്കും എന്നായിരിക്കും. പതിയെ പതിയെ ഈ സ്വഭാവം അവരെ കടക്കെണിയില്‍ വീഴ്ത്തുന്നു.

ഇപ്പോഴത്തെ കാര്യങ്ങള്‍ ആദ്യം നടക്കട്ടെ, നിക്ഷേപമൊക്കെ പിന്നെയാകാം എന്ന തീരുമാനം പ്രശ്‌നമാണ. ്ആവശ്യങ്ങള്‍ കഴിഞ്ഞിട്ട് ആര്‍ക്കും തന്നെ പണം ബാക്കിയുണ്ടാകില്ല. ആദ്യം നിക്ഷേപത്തിനുള്ളത് മാറ്റിവെച്ചിട്ട് ബാക്കി മാത്രം ചെലവഴിക്കുന്നവര്‍ക്ക് സുരക്ഷിതമായ സാമ്പത്തികഭാവിയുണ്ടാകും. ആസുത്രിതമായി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അലയേണ്ടിവരില്ല. ദീര്‍ഘകാല നിക്ഷേപങ്ങളുടെ നേട്ടവും കൂടുതലായിരിക്കും. മൂഡ് ശരിയല്ലാത്തപ്പോള്‍ വെറുതെ ഷോപ്പിംഗിന് ഇറങ്ങുന്നവരുണ്ട്. കാശു ചോര്‍ന്ന് പോകുന്ന വഴികളാണിത്

- Advertisement -