ടിക് ടോകിലെ “പൂത്തുമ്പീ കുര്‍ള മമ്മീ” ടെ അര്‍ത്ഥമിതാണ്

0


ടിക് ടോകിലെ ഹിറ്റായ വീഡിയോകളില്‍ ഒന്നാണ് പൂത്തുമ്പീ കുര്‍ള മമ്മീ എന്ന ഗാനത്തിനൊത്തുള്ള ഡാന്‍സ്. ബംഗാളിയില്‍ ഉള്ള ഈ ഗാനത്തിന്റെ പല പതിപ്പ് വീഡിയോകള്‍ വൈറലാണ്.


എന്നാല്‍ ശരിക്കും ഈ പാട്ടിന്റെ അര്‍ത്ഥം എന്താണ്.

പൂത്തുമ്പി പ്രൊഥൊം ബിയെ
പ്രൊഥൊം ബിയെ കൊര്‍ലാം അമി
ജെലാ ബൊര്‍ധമാന്‍/
ബഷൊര്‍ ഖൊരെ ബൊര്‍ കെ ധൊരെ
ജോര്‍ സെ കേളലാം/
രാഗ് കൊറെ ബോര്‍ ചര്‍ലൊ ബാഡി
അര്‍ തൊ എലോ നാ

ഇതാണ് ഈ ഗാനത്തിന്റെ ബംഗാളിയിലുള്ള വരികള്‍. ഇനി അര്‍ത്ഥം കൂടി കണ്ടോളൂ.

ആദ്യത്തെ കല്യാണം ബര്‍ധമാന്‍ ജില്ലയിലായിരുന്നു
ആദ്യരാത്രി തന്നെ ഭര്‍ത്താവിനെ ഞാന്‍ തല്ലി ശരിയാക്കി
പിണങ്ങിപ്പോയ അയാള്‍ പിന്നെ തിരിച്ചു വന്നില്ല

ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. എന്നാല്‍ രണ്ടാമത്തെ വരിക്ക് ‘ബഷോര്‍ ഖോരെ ബൌ അമരെ കൊര്‍ലൊ അഭിമാന്‍’ എന്ന ഒരു വേര്‍ഷന്‍കൂടി ഉണ്ട്. ആദ്യരാത്രി തന്നെ ഭാര്യയെ പിടിച്ചില്ല എന്നാണ് അതിന്റെ അര്‍ത്ഥം. ഈ ബംഗാളി പാട്ടിന് പലതരത്തിലുള്ള പാരഡി വേര്‍ഷനുകള്‍ നിലവിലുണ്ട്. ഭാര്യയുടെ ഭാഗത്ത് നിന്ന് പാടുന്നതും, പുരുഷന്റെ ഭാഗത്ത് നിന്ന് പാടുന്നതും പ്രചരിക്കുന്നുണ്ട്.

- Advertisement -