പുതുക്കിയ ഗതാതത നിയമം; ട്രക്കിന് റെക്കോര്‍ഡ് തുക പിഴയടച്ച് ഉടമ

0

ഗതാഗത നിയമ ലംഘനത്തിന് ന്യൂഡല്‍ഹിയില്‍ ട്രെക്ക് ഉടമയ്ക്ക് പിഴയിട്ടത് രണ്ട് ലക്ഷം രൂപ.

ഇതിനോടകം തന്നെ ലക്ഷങ്ങള്‍ കിട്ടി കഴിഞ്ഞു. ഇപ്പോള്‍ ഒരു ട്രക്ക് ഉടമയ്ക്കാണ് റെക്കോര്‍ഡ് തുക പിഴയായി കിട്ടിയിരിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് പിഴയിനത്തില്‍ കിട്ടിയത്. അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനുമാണ് രണ്ട് ലക്ഷം രൂപ ഒറ്റ നിമിഷത്തില്‍ പിഴയായി കിട്ടിയത്.

പിഴ ശിക്ഷ ഗണ്യമായി വര്‍ധിപ്പിച്ച് പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു വാഹനത്തിന് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ തുകയും ട്രക്ക് ഉടമ അടക്കുകയും ചെയ്തു. പുതിയ നിയമ പരിഷ്‌കരണത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ തുക ഒരു വാഹനത്തിനെതിരേ ചുമത്തിയത്. കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ മറ്റൊരു ട്രക്കിനെതിരേ 1,41000 രൂപയും, ഒഡീഷയില്‍ 80,000 രുപയും പിഴ ചുമത്തിയിരുന്നു.

കേരളം, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ന്ന പിഴ ചുമത്തില്ലെന്ന് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

- Advertisement -