കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യു.എന്‍

0

കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുമായി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ നിലപാടെന്നും വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു.

നേരത്തെ കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ 115 പേജുള്ള പരാതി സമര്‍പ്പിച്ചിരുന്നു. നടപടിയെ പ്രതിരോധിക്കാന്‍ ഇന്ത്യയും നീക്കങ്ങള്‍ നടത്തിയിരുന്നു.

- Advertisement -