ശരീരം പറയും നിങ്ങളുടെ ആരോഗ്യം, ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ വിടരുത്!!

0

നമ്മുടെ ശരീരത്തിന്റെ പുറമേയുള്ള ഭംഗി നോക്കി ഒരിക്കലും ആരോഗ്യത്തെ വിലയിരുത്തരുത്. ആകാര വടിവോ നിറമോ തടിയോ ഒരിക്കലും ആരോഗ്യത്തിന്റെ അളവ് കോലല്ല എന്ന് തിരിച്ചറിയുക. ആരോഗ്യം നഷ്ടപ്പെടുന്നതിന്റെ, ആരോഗ്യമില്ലാത്തതിന്റെ സൂചനകള്‍ ശരീരം പലരീതിയില്‍ കാണിച്ചു തരുന്നുണ്ട്. അവയില്‍ ചിലതാണ് താഴെ നല്‍കിയിരിക്കുന്നത്.

സ്ഥിരമായി ഇടക്കിടക്ക് ജലദോഷം, തുമ്മല്‍ തുടങ്ങിയ രോഗങ്ങള്‍ അലട്ടുന്നുണ്ടോ? നിങ്ങളുടെ പ്രതിരോധശക്തി കുറയുന്നതുമൂലമാണ് ഇവയുണ്ടാകുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കുകയും. ഒരു ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം സ്വീകരിക്കേണ്ടതാണ്.

മൂത്രത്തിന്റെ നിറവ്യത്യാസം എപ്പോഴും ശ്രദ്ധിക്കുക. അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതരുന്നുണ്ട്. ആരോഗ്യം ശരിയായ രീതിയിലല്ല എന്നത്തിന്റെ തെളിവാണ് മൂത്രത്തിന്റെ നിറവ്യത്യാസം. മൂത്രത്തിന്റെ നിറത്തില്‍ വ്യത്യാസം വരുമ്പോള്‍ ഒരു വിദഗ്ദനെ കാണിക്കേണ്ടത് അത്യാവശ്യമാണ്.

ഏഴെട്ടു മണിക്കൂര്‍ ഉറങ്ങിയിട്ടും സ്ഥിരമായി ക്ഷീണം അനുഭവപെടുകയാണെങ്കില്‍ അത് തൈറോയ്ഡിന്റെ ലക്ഷണമാവാം. അതിനാല്‍ അമിത ക്ഷീണം അനുഭവപെടുകയാണെങ്കില്‍ ഡോക്ടറെ കാണിക്കുക.

കോണി കയറുമ്പോള്‍തന്നെ നിങ്ങള്‍ക്ക് കിതപ്പ് അനുഭവപെടാറുണ്ടോ. അതിന്റെ അര്‍ത്ഥം നിങ്ങളുടെ ആരോഗ്യം സാധാരണ ഗതിയിലല്ല എന്നതാണ്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പരിശോധിക്കുക.

- Advertisement -