ഗര്‍ഭകാലത്തെ ഒന്‍പതാം മാസം സാഹസികമാക്കി സമീറ റെഡ്ഢിയുടെ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി

0

പ്രഗത്ഭരായ സിനിമാ താരങ്ങള്‍ അവരുടെ ഗര്‍ഭകാലം ആഘോഷമാക്കാറുണ്ട്. ഡ്രസ്സിംങില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയും ട്രന്റ് സെറ്റ് ചെയ്തും ആ കാലം കടന്നവര്‍ നിരവധി. ഗര്‍ഭത്തിന്റെ ഒമ്പതാം മാസം അണ്ടര്‍വാട്ടര്‍ ഫോട്ടോ ഷൂട്ട് നടത്തി ഗര്‍ഭകാലത്തിന്റെ മനോഹാരിതയും സാഹസികതയും ഒരുപോലെ സൃഷ്ടിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി.

വെള്ളത്തിനടിയില്‍ ഒരു മത്സ്യ കന്യകയുടെ മനോഹാരിതയോടെയാണ് സമീറ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നത്. സ്വിമ്മിങ് പൂളിനടിയില്‍ നിന്നാണ് സമീറയും ഫോട്ടോഗ്രാഫറും ചേര്‍ന്ന് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എനിക്കറിയാം ഇതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കുമെന്ന്, കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മളെത്തന്നെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും വേണം സമീറ കുറിച്ചു.

- Advertisement -