പത്തു ദിവസത്തെ ഇടവേളയ്ക്കു ശേഷം യൂണിവേഴ്‌സിറ്റി കോളേജ് ഇന്നു തുറക്കും

0

അക്രമത്തെത്തുടര്‍ന്ന് കഴിഞ്ഞ പത്തു ദിവസമായി അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഇന്നു തുറക്കും.

കനത്ത പൊലീസ് കാവലിലാവും പ്രവര്‍ത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. എഐഎസ്എഫിന് പിന്നാലെ കെഎസ്‌യുവും കോളേജില്‍ ഇന്ന് യൂണിറ്റ് തുടങ്ങിയേക്കും. അക്രമരാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളജ് അധികൃതരും ഉറപ്പ് നല്‍കിയിട്ടുണ്ട്.

അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കെഎസ്‌യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം, പിഎസ്‌സി ചെയര്‍മാന്‍ ഇന്ന് ഗവര്‍ണറെ കാണും. കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട ആംഡ് പൊലീസ് കോണ്‍സ്റ്റബില്‍ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടെത്തി വിശദീകരിക്കാന്‍ ഗവര്‍ണര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

- Advertisement -