വോട്ട് ചെയ്യാന്‍ പറന്നിറങ്ങിഎം.എ.യൂസഫലി

0

വോട്ടവാകശം നിര്‍വഹിക്കുവാന്‍ തിരക്കുകള്‍ മാറ്റിച്ച് എം.എ.യൂസഫലി പറന്നെത്തി. മലേഷ്യയിലെ കോലലംപൂരിആയിരുന്ന യൂസഫലി തിരഞ്ഞെടുപ്പ് തലേന്ന് രാത്രി കൊച്ചിയില്‍ എത്തി. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററില്‍ നാട്ടികയിലെ വീട്ടിലിറങ്ങിയ എം.എ. യൂസഫലി ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താന്‍ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എല്‍പി സ്‌കൂളിലെ 115ാം ബൂത്തിലെത്തി വോട്ടു ചെയ്തു. ഇത് രണ്ടാം തവണയാണ് വോട്ടാവകാശം നിര്‍വഹിക്കുവാന്‍ എത്തുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു.ഉച്ചയോടെ അബുദാബിക്ക് മടങ്ങുകയും ചെയ്തു.

- Advertisement -