മതിലുകള്‍ക്കിടയില്‍ തലകുടുങ്ങി; കുട്ടിയെ രക്ഷിച്ചത് റെസ്‌ക്യൂ സംഘത്തിന്റെ ബുദ്ധി

0

അപകടങ്ങള്‍ എപ്പോഴും പതിയിരിക്കുന്നുണ്ട്. കളിക്കുന്നതിന് ഇടയില്‍ രണ്ട് മതിലുകള്‍ക്ക് ഇടയില്‍ തലകുടുങ്ങിയ കുട്ടിയെ റെസ്‌ക്യൂ സംഘം രക്ഷിച്ച വീഡിയോ വൈറലാകുന്നു. ചൈനയിലെ ഹെനാന്‍ പ്രവശ്യയിലാണ് അപകടം നടന്നത്.

ഹെനാനിലെ ഒരു സ്‌കൂളില്‍ ആണ് അപകടം ഉണ്ടായത്. വളരെ നേര്‍ത്ത വിടവിലേക്ക് തലകടത്തിയ കുട്ടിക്ക് പിന്നീട് തല വലിച്ചെടുക്കാന്‍ കഴിയാതെ വരികയായിരുന്നു. എല്ലാവരും പകച്ചുനിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒരു ആശയം തോന്നി. മതിലില്‍ അല്‍പ്പം പാചക എണ്ണ ഉപയോഗിക്കുക. മതില്‍ ഒന്ന് അയയുമ്പോള്‍ തല വലിച്ചൂരുക.

എന്തായാലും ആ ആശയം വിജയിച്ചു. വൈദ്യ പരിശോധന നടത്തിയശേഷം കുട്ടിക്ക് അപകടം ഒന്നും പറ്റിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചതായും ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

- Advertisement -