യാത്രാ മോഹികളേ വരൂ, വിസയില്ലാതെ സന്ദര്‍ശിക്കാം ഈ രാജ്യങ്ങള്‍!

0

വിദേശയാത്രകള്‍ വെറും മോഹങ്ങളായി കരുതുന്നവര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത! ഈ രാജ്യങ്ങളെക്കുറിച്ച് അറിഞ്ഞുവെക്കൂ… വിസയില്ലാതെ വെറും പാസ്പോര്‍ട്ടും വിമാന ടിക്കറ്റും മതി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍.

ഇന്ത്യയില്‍ നിന്നും വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നേപ്പാളും ഭൂട്ടാനുമുണ്ട്. അയല്‍രാജ്യമായ നേപ്പാള്‍ ആകര്‍ഷകമായ നിരവധി കാഴ്ചകള്‍ നിറഞ്ഞ ഭൂമിയാണ്. പാസ്പോര്‍ട്ടോ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയോ കയ്യിലുണ്ടെങ്കില്‍, യാതൊരു തടസങ്ങളുമില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യമാണിത്.

പതിനാലു ദിവസം വരെ ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളും, നൈറ്റ് മാര്‍ക്കറ്റുകളുമുള്ള ഹോങ്കോങ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.

ലോകത്തിലെ തന്നെ അതിമനോഹരമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ബീച്ച് റിസോര്‍ട്ടുകള്‍ക്കു പേരുകേട്ട നാടാണ് മാലദ്വീപുകള്‍. ഇന്ത്യക്കാര്‍ക്ക് മുപ്പതു ദിവസം വരെ സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന അയല്‍രാജ്യമാണിത്. പാസ്പോര്‍ട്ടും തിരിച്ചുവരുന്നതിനുള്ള ടിക്കറ്റും കയ്യില്‍ കരുതണം.

ഇന്ത്യന്‍ പാസ് പോര്‍ട്ടുളളവര്‍ക്ക് സന്ദര്‍ശന സമയത്ത് വീസ നല്‍കുന്ന രാജ്യമാണ് മൗറീഷ്യസ്. അതിനായി സന്ദര്‍ശകരുടെ കൈവശം പാസ്പോര്‍ട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസില്‍ താമസിക്കാവുന്നതാണ്. ബീച്ചുകളും രുചികരമായ കടല്‍ മല്‍സ്യ വിഭവങ്ങളും ലാന്‍ഡേ സ്‌കേപ്പും കൊണ്ട് മനോഹരമാണ് മൗറീഷ്യസ്. ഖത്തര്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങളും ഇങ്ങനെ വിസയില്ലാതെ സന്ദര്‍ശിക്കാവുന്നതാണ്.

- Advertisement -