വെതര്‍ ബാബുവിനെ മഴ ചതിക്കുമോ? നാളെയറിയാം

0


കളമശ്ശേരിക്കാരന്‍ വെതര്‍ ബാബുവിനെ ചിലരെങ്കിലും അറിയുമായിരുക്കും. മഴയെപ്പറ്റി ബാബു പ്രവിചിക്കുന്നതെല്ലാം സംഭവിക്കാറുണ്ട്. കഴിഞ്ഞവര്‍ഷത്തെ പ്രളയവും ബാബു പ്രവചിച്ചിരുന്നു. പ്രവചനം എന്നുവെച്ചാല്‍ വെറുതെ ഒരു ഊഹംവെച്ചങ്ങ് തള്ളുന്നതല്ല. കത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ബാബു മഴയെക്കുറിച്ച് പറയുക. ബാബുവിന്റെ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ മഴയ്ക്ക് തന്നെ തോന്നിപ്പോകും ഇവനാളുകൊള്ളാമല്ലോ അനുസരിച്ചേക്കാമെന്ന്. അത്ര കൃത്യമാണ് സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകനായി ബാബുവിന്റെ കണക്കുകള്‍. ഏതായാലും നാളെ മുതല്‍ കുറച്ച് ദിവസത്തേക്ക് കേരളത്തില്‍ കാര്യമായ മഴ ഉണ്ടാകില്ലെന്നാണ് ബാബുവിന്റെ പുതിയ പ്രവചനം. ബാബുവിനെ മഴ ചതിക്കുമോ ഇല്ലയോ എന്ന് നാളെയറിയാം.
വെറുതെ ഒരു രസത്തിനാണ് ബാബു മഴയെക്കുറിച്ചുള്ള പഠനം തുടങ്ങിയത്. പിന്നീടത് കാര്യമായെടുത്തു.എട്ടുവര്‍ഷമെടുത്താണ് ബാബു കേരളത്തിലെ മഴയുടെ ചരിത്രം മനസ്സിലാക്കിയെടുത്തത്. കേരളത്തിലെ മഴയുടെ 12 വര്‍ഷത്തെ കണക്കുകള്‍ വിവിധ ഭൂപ്രകൃതിയുമായി ബന്ധപ്പെടുത്തി പഠിച്ചാണ് മഴയുടെ സാധ്യതകള്‍ പ്രവചിക്കുന്നതെന്ന് ബാബു പറയുന്നു. ഇത്തരത്തില്‍ ലോകത്തെ ഏതു രാജ്യത്തെയും മഴയും പ്രവചിക്കാവുന്നതെയള്ളുവെന്നാണ് ബാബു വിന്റെ വാദം. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് കാലാവസ്ഥ വകുപ്പ് വകുപ്പ് മഴ പ്രവചിക്കുന്നതെന്നും ഇതില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

- Advertisement -