മോഹന്‍ലാല്‍ സംവിധായകന്‍ ആകുമ്പോള്‍ നായകന്‍ ആര്?

0

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആഹഌദത്തോടെയാണ് സ്വീകരച്ചിത്. അന്നു മുതല്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു കാര്യത്തിനുകൂടി ഇപ്പോള്‍ ഉത്തരം കിട്ടിയിരിക്കുന്നു. മോഹന്‍ലാല്‍ ചിത്രത്തിലെ നായകന്‍ ആരായിരിക്കും എന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. ചിത്രത്തിലെ നായകന്‍ വേറാരുമല്ല നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍ തന്നെയാണ്.
ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന കഥയാണ് മോഹന്‍ലാല്‍ സിനിമയാക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ എങ്ങനെയായിരിക്കും സിനിമയെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. എന്നാല്‍ സിനിമ ഒരു ഭാഗത്തില്‍ അവസാനിക്കുന്നതല്ലെന്നാണ് മോഹന്‍ലാലിന്റെ കുറിപ്പിലൂടെ തന്നെ മനസ്സിലാകുന്നത്. ബോറസ് ഒരു തുടര്‍ സിനിമയായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാള്‍ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റ അടുത്തക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും. അതിന്റെ രസങ്ങളുമാണ് കഥ. ഗോവയിലായിരിക്കും ഈ സിനിമ ചിത്രീകരിക്കുക. അതിനുള്ള സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒരുപാട് വിദേശ അഭിനേതാക്കള്‍ വേണം. പ്രത്യേകിച്ചും ആ കുട്ടി. ഇതിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

- Advertisement -