ഡച്ച് പോലീസ് വാഹനത്തില്‍ ടെഡി ബെയറിന് എന്താണു കാര്യം?

0

പോലീസ് വാഹനത്തില്‍ എന്തൊക്കെ വസ്തുക്കളാണ് സൂക്ഷിക്കുക? തോക്ക്, വിലങ്ങ്, ആയുധങ്ങള്‍ പിന്നെ അക്രമികളെ കീഴടക്കാന്‍ വേണ്ടത് എന്തൊക്കെയാണോ അതെല്ലാം. എന്നാല്‍ യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍സിലെ പോലീസ് വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കുന്ന വസ്തുക്കളുടെ പട്ടികയില്‍ ഒരു കരടിപ്പാവയുണ്ട്!!!

മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉള്‍പ്പെടെ പോലീസ് സൂക്ഷിക്കേണ്ട 21 സാധനങ്ങളുടെ പട്ടികയില്‍ ആണ് ടെഡി ബെയറും പെടുന്നത്. ഈ കുട്ടിക്കളിക്കു പിന്നിലെ കാരണം പക്ഷേ തീര്‍ത്തും ഗൗരവമേറിയതാണ്.

ഡച്ച് പോലീസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നത് അനുസരിച്ച് പോലീസ് വഴിയില്‍ കാണുന്ന കുട്ടികളില്‍ ഏതെങ്കിലും കുട്ടി മാനസികമോ ശാരീരികമോ ആയ ചൂഷണം നേരിടുകയോ, മോശമായ എന്തെങ്കിലും അനുഭവത്തില്‍ കുരുങ്ങുകയോ ചെയ്താല്‍ ആ കുട്ടിയെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ് പാവ കരുതുന്നത്.

ഹോളണ്ട്, നെതര്‍ലന്‍സ്, ഡച്ച് എന്നിങ്ങനെ അറിയപ്പെടുന്ന ഈ യൂറോപ്യന്‍ രാജ്യം വികസിതമായ രാജ്യമാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ വസിക്കുന്ന രാജ്യങ്ങളില്‍ അഞ്ചാമതാണ് ഹോളണ്ട്. ഒപ്പം ഉയര്‍ന്ന ജീവിത നിലവാരവും ഹോളണ്ടിലെ ജനങ്ങള്‍ ആസ്വദിക്കുന്നു.

- Advertisement -