സീബ്രാ ലൈന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ യുഎഇയില്‍ ഇനി കീശ കാലിയാകും!

0

കാല്‍ നടയായി യാത്രചെയ്യുന്നവരുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് സീബ്രാ ലൈനിലൂടെ വാഹനം ഓടിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ പോലീസ്. കൂടാതെ ഇവര്‍ക്കുമേല്‍ ആറ് ബ്ലാക്ക് പോയിന്റുകള്‍ കൂടി ഏര്‍പ്പെടുത്തും.

വഴിയാത്രക്കാരെ ട്രാഫിക് നിയമത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. സീബ്രാ ലൈന്‍ ഉപയോഗിക്കുന്ന വഴിയാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലായിരിക്കണം വാഹനം ഓടിക്കേണ്ടതെന്ന് ഡ്രൈവര്‍മാര്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

റോഡ് അലക്ഷ്യമായി മുറിച്ചുകടക്കരുതെന്നും റോഡ് മുറിച്ചുകടക്കേണ്ട സന്ദര്‍ഭങ്ങളില്‍ അണ്ടര്‍ പാസുകളും ഓവര്‍ ബ്രിഡ്ജുകളും ഉപയോഗിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. റോഡ് അലക്ഷ്യമായി മുറിച്ചുകടക്കുന്ന കാല്‍നട യാത്രികര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും.

റോഡ് അലക്ഷ്യമായി മുറിച്ചുകടന്ന 30 യാത്രക്കാര്‍ 2018ല്‍ മരണപ്പെട്ടിട്ടുണ്ടെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. 2017ല്‍ 63 മരണങ്ങളാണ് അബുദാബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

- Advertisement -