തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ യെസ് ബാങ്കിന്റെ പരാതി

0

ധനകാര്യസ്ഥിതിയെക്കുറിച്ചു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ യെസ് ബാങ്ക് മുംബൈ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. ഈ വ്യാജ വാര്‍ത്തകളുടെ ഉറവിടം കണ്ടെത്താനും ഇതില്‍ ആരോപണ വിധേയരായവരുമായി നേരിട്ടോ അല്ലോതെയോ ബന്ധപ്പെട്ടവരുടെ ബാങ്കിന്റെ ഓഹരികളിലെ ഷോര്‍ട്ട് സെല്‍ നില അറിയാനും വിദഗ്ധരുടെ ടീമിനെ നിയോഗിക്കണമെന്നും ബാങ്ക് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങളായി ബാങ്കിനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട എല്ലാവരുടേയും താല്‍്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ മാത്രമല്ല, ഇവര്‍ക്കിടയില്‍ ഭയവും ആശങ്കയും സൃഷ്ടിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നു ബാങ്ക് വ്യക്തമാക്കി.

ബാങ്കിന്റെ ധനകാര്യ നില സുരക്ഷിതവും ശക്തവുമാണെന്നും യെസ് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

- Advertisement -