രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുന്ന കാര്യം ആലോചിക്കണമെന്ന് യുവരാജ് സിങ്

0

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ജോലിഭാരം കുറയ്ക്കാനായി ട്വന്റി-20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുന്ന കാര്യം ആലോചിക്കണമെന്ന അഭിപ്രായം മുന്നോട്ടു വച്ച് യുവരാജ് സിങ്.

ഏറ്റവും മികച്ച ഐപിഎല്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് ഉടമയായ രോഹിത്തിനെ ട്വന്റി-20 ക്യാപ്റ്റനാക്കിയാല്‍, ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ കോഹ്ലിയുടെ ഉത്തരവാദിത്വഭാരത്തില്‍ കാര്യമായ കുറവു വരുമെന്നും. ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണു മുന്‍പ് ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിരുന്നത്.

രണ്ടു ഫോര്‍മാറ്റുകള്‍ക്കും കൂടി ഒരു ക്യാപ്റ്റന്‍ എന്ന രീതിയാണു മുന്‍പു പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ട്വന്റി- 20യുടെ കാര്യവും ആലോചിക്കേണ്ടതുണ്ടെന്നുമാണ് യുവരാജ് അഭിപ്രായപ്പെട്ടത്.

‘2011 ലോകകപ്പിനു ശേഷം എനിക്കു ടീം മാനേജ്മെന്റിന്റെ പിന്തുണ ഉണ്ടായില്ല. മറിച്ചായിരുന്നെങ്കില്‍ ഞാന്‍ മറ്റൊരു ലോകകപ്പ് കൂടി കളിച്ചേനേ’ എന്നും താരം കൂട്ടിച്ചേര്‍ത്തു.

- Advertisement -