യുവരാജ് സിങ്‌ വിരമിച്ചു

0

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ സൂപ്പര്‍താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പതിനേഴു വര്‍ഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറായിരുന്നു യുവരാജിന്റേത്. 2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു യുവി എന്ന ക്രിക്കറ്റ് ആരാധകരുടെ യുവരാജ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരവും ഓള്‍റൗണ്ടറുമായിരുന്നു യുവരാജ്.

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ 2012 ല്‍ അര്‍ബുദ ബാധിതനായി ചികിത്സ നടത്തിയതും അര്‍ബുദത്തെ തേല്‍പിച്ച് വീരോചിതമായ തിരിച്ചു വരവ് നടത്തിയതും ക്രിക്കറ്റ് ലോകത്തിന് ഏറ്റവും സന്തോഷമേകിയ വാര്‍ത്തകളിലൊന്നായിരുന്നു.

17 വര്‍ഷത്തോളം നീണ്ട കരിയറിനൊടുവില്‍ 2017 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായിരുന്നു യുവരാജ് അവസാന ഏകദിനം കളിച്ചത്. 2012 ല്‍ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ അവസാന ടെസ്റ്റും കളിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58-ഓളം ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്.

- Advertisement -